Monday, January 7, 2013

ബ്ലാക്ക്‌ മാന്‍ !


ഗ്രാമും ,സമയം :നട്ട പാതിര 
----------------------------------------------------------------------------------------------
ആരാടാ  ഇരുട്ടത്ത്  റബറിന്റെ മൂട്ട്ടില്ല് ?
ഞാന അണ്ണാ ഷിബു 
ഏതു  ഷിബു  നിന്നെ ഇവിടെങ്ങും  മുന്‍പ്  കണ്ടിട്ടില്ലലോടാ ,സത്യും പറയടാ  നെയല്ലേ ബ്ലാക് മാന്‍ ?
അയ്യോ ,മാതാവന്നെ ഞാനല്ലേ ആണ്ണാ ,ഇതു വഴി പോയപ്പോ ഒന്ന്  മുള്ളാന്‍ ഇറങ്ങിയത്‌ ആണേ ..
ചുമ്മാ കള്ളും പറയല്ലെടെ ,നീ  മുള്ളാന്‍ ഇറങ്ങിയതിനു എന്ത് തെളിവടെയ് ?
കണ്ടില്ലേ അണ്ണാ സിബ്  തുറന്ന്  കിടകുന്നത്  ?
അവന്റെ ഒരു സിബ് ,എന്നെ കൊണ്ട്  ഒന്നും പരയിപ്പികരത്,നീ  ലവന്‍ തന്നെ ,ബ്ലാക്ക്‌ മാന്‍,അവന്റെ  ഒരു കറുത്ത ഷര്‍ട്ടും ,ചാര പാന്റും , മച്ചമ്പി അടിച്ചു പേസ്റ്റ്  അക്കടെയ്  ഇവനെ !!

ടെക് നോ പാര്‍ക്ക്‌ ,തിരുവന്തപുരം 
------------------------------------------------------------------------------------------------
ഡീ ,നീ അറിഞ്ഞോ ,സിറ്റിയില്‍ ബ്ലാക്ക്‌ മാന്‍ ഇറങ്ങി എന്ന് 
റിയലി ,ഐ ഡിഡ് ന്റെ ഹേഡേഡി,എന്റെ ഹസിന്  പൊകീമാനേ ആണ് ഇഷ്ടും ബട്ട്‌  ഐ ലവ്  ബ്ലാക്ക്‌ മാന്‍ ,ഹി ഈസ്  റിയലി ഹോട്ട്  !
നോ സാറ ഇതു കാര്‍ട്ടൂണ്‍ അല്ല ,ഇതൊരു ജീവി ആണ് ,കറന്റ്‌ പോകുമ്പോള്‍ ഇതു വീടിന്റെ മതില്‍ ചാടി വന്നു പെണ്ണുങ്ങളെ പിച്ചും മാന്തും കടിക്കും ! കേട്ടിട്ട്  തന്നെ പേടി ആകുന്നു അല്ലെടി ?
റിയലി ,ഐ തിങ്ക്‌  ഹി ഈസ്‌ ബെട്ടെര്‍ ദാന്‍  മൈ  പ്രൊജക്റ്റ്‌  മാനേജര്‍ ,കറന്റ്‌  പോകുമ്പോള്‍ മാത്രം പേടിച്ചാല്‍ മതിയല്ലോ...

പത്രും ഓഫീസ് ,കോട്ടയും 
--------------------------------------------------------------------------------------------
ഹലോ സ്വന്തും ലേഖകാ ,എന്നതയാട നമ്മുടെ ബ്ലാക്ക്മനെ കുറിച്ചുള്ള പരമ്പര 
അച്ചായോ ,അച്ചായന്‍ പറഞ്ഞത്  പോലെ എഴുതി തള്ളിയിട്ടുണ്ട് ,ഇ ബ്ലാക്ക്‌ മാന്‍ കഞ്ഞികുഴി സിപിഎം ഏരിയ സെക്രട്ടറിയുടെ അടുത്ത ബന്ധു ആണെന്നും , സിപിഎം ലെ ചില ഉന്നതരുമായ്  ബ്ലാക്ക്മാണ്  ചില ഇടപാടുകള്‍  ഉണ്ടെന്നും കാച്ചിയിട്ടുണ്ട് .
അതൊന്നും പോരാടാ ഊവ്വേ ,കുറച്ചൂടെ ഗം വേണും ,ഇ ബ്ലാക്ക്മന്‍ സിപിഎംലെ പ്രവര്ത്തി ചു കൊണ്ടിരുന്നപ്പോള്‍ ഏതെങ്കിലും പെണ്ണിനെ പീടിപ്പിച്ചന്നോ അ കേസ് ഒതുക്കാന്‍ അന്ന് ഭരണത്തില്‍ ഇരുന്ന മുഖ്യമന്ത്രി സഹായിച്ചന്നോ മറ്റൊകെ എഴുത്ത് ,എന്തായാലും പീഡനും വേണും ,അതൊന്നും ഇല്ലാതെ ഇ കാലത്ത്  ഒരു എമ്പോകിക്കളും വാര്‍ത്ത‍ വായികില്ലടാ ഊവ്വേ !!

പ്രധാനമന്ത്രിയുടെ ഓഫീസ് ,ഡല്‍ഹി .
---------------------------------------------------------------------------------------------------------------
മാ ആവണിജിമ,ആരോ വിളിക്കുന്നു , ആപ്  കാ മൊബൈല്‍ "സൈലന്റ് " ആണോ ഹേ , നോ റിംഗ്  ഒണ്‍ലി വയീബ്രഷന് ?
നഹി ബേട്ട , ഇതു നമ്മുടെ സൈലന്റ്  സിംഗ് അങ്കിള്‍ വിളികുന്നതല്ലേ  !!!
ആവണിജി ,ബഹുത്  പോബ്ലേം ഹൈ ,ഹൈ ,ഹും
-ക്യാ സിംഗ് ജി ,സ്പീഡ് മേ ബൊല്‌തൊ ,മോന്  പൊറോട്ടക്കുള്ള മാവു കുഴകാന്‍ ടൈം ആയെ
കേരളമേ ബ്ലാക്ക്മന്‍ ഹേ ,-ബഹുതെ പ്രോബ്ലം ,ബ്ലാക്ക്‌ മാന്‍ !!
ടെന്‍ഷന്‍ അടികല്ലേ ,തുംകോ ബിപി ഹേ ,ഇനി കുറച്ചു ദിന്‍ ബാകി ഹേ ,കുച്ച്  സാധാനോക വില കും ഹൈ ,ഇറങ്ങുന്നതിനു മുന്പ് നമുകെ അതും കൂട്ടന്നും !!
ആവണിജി നമ്മുടെ രണ്ടു പിള്ളേര്‍കേരളത്തില്‍ ഇല്ലെ ,വോ ലോഗോ നല്ലവെടി വെപ്പുകാര്‍ ഹെ,ജി ഒന്ന്  പറഞ്ഞാല്‍ അവന്മാര്‍ അ ബ്ലാക്ക്മനെ തട്ടിയ്നെ ..ഇറ്റലിയില്‍ നിന്ന് വന്നിട്ട് പിന്നെ അവന്‍മാര്‍ വെടി  വെച്ചിട്ടുണ്ട് എന്ന് തോന്നുനില്ലഹേ !
ടെന്‍ഷന്‍ മത്  കരോ ഐ വില്‍ അറേഞ്ച് ,പൊയ്  നാളെ വില കൂടാന്‍ ഉള്ളവയുടെ ലിസ്റ്റ് ആകിയിട്ടു  എന്നെ വിളിച്ചാല്‍ മതി ..ഹ്മ്മ് ഗോ !!

പത്ര വാര്‍ത്ത‍ 
---------------------------------------------------------------------------------------------------------------
ബ്ലാക്ക്‌ മാനേ ഇറ്റലിയന്‍  നാവികര്‍ വെടിവെച്ചിട്ടു .നാവികര്‍ക്ക്  കേരളത്തില്‍ ജനങ്ങളുടെ ഉജ്ജല വരവേല്‍പ്പ് .ബ്ലാക്ക്മനെ ഭീതി ജനങ്ങളില്‍ നിന്ന് അകറ്റിയതിനു പകരമായി  അവരെ ഇറ്റലിയിലേക്ക്  വിട്ടയക്കാന്‍ സര്‍കാര്‍ തീരുമാനിച്ചു .
കേരളിയിര്‍ :ശോ.. ഇറ്റലികാര്‍ പാവും തന്നെ ! നമ്മള് വെറുതെ തെറ്റിധരിച്ചു !! എന്തായാലും അവരെ വിട്ടല്ലോ വെറുതെ  നന്നായി  !!!
ശുഭം No comments:

Post a Comment